പൂനെ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൂനെ യേര്‍വാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകര്‍ന്നുവീണത്.
പത്ത് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയാണ്. നിര്‍മാണത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post