ഡൽഹി: പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. നേരത്തെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയ ലതാ മങ്കേഷ്കറെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഇന്ന് വീണ്ടും വെന്റിലേറ്ററിൽ ആക്കിയതായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
92 വയസ്സുകാരിയായ ലത മങ്കേഷ്കർ കൊവിഡ് ബാധയെ തുടർന്ന് ജനുവരി 11നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കൊവിഡ് ഭേദമായെങ്കിലും പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കർ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന നേടിയ ഗായികയാണ്. പദ്മഭൂഷൺ, പദ്മ വിഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ അവാർഡ്, നിരവധി ദേശീയ പുരസ്കാരങ്ങൾ എന്നിവ അവർ നേടിയിട്ടുണ്ട്.
Discussion about this post