Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

ലതാ മങ്കേഷ്കർ – സംഗീതത്തെ തപസ്സ് ചെയ്‌ത 80 വർഷങ്ങൾ

വിശ്വരാജ് വിശ്വ

by Brave India Desk
Feb 6, 2022, 01:24 pm IST
in Culture
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ വാനമ്പാടി, ശുദ്ധ സംഗീതത്തിന്റെ ഉപാസക ഭാരതത്തിന്റെ പ്രിയ പുത്രി ഭാരത് രത്ന ശ്രീ ലതാ മങ്കേഷ്ക്കർ ജി ഇന്ന് ഫെബ്രുവരി 6 2022 ന് നമ്മെ വിട്ട് നിത്യ സംഗീത ഗന്ധർവ്വ ലോകത്തിലേക്ക് യാത്രയായി. ആത്മാവിന് മോക്ഷപ്രാപ്തി ലഭിക്കട്ടെ…

1929 ൽ അന്നത്തെ സെൻട്രൽ പ്രൊവിൻസിന്റെ ഭാഗമായിരുന്ന ( ഇന്ന് മധ്യപ്രദേശ്) ഇൻഡോറിൽ കർണാടക സംഗീതജ്ഞനും പ്രമുഖ കവിയും സംഗീത നാടകങ്ങളുടെ സംവിധായകനും നടനും ഗായകനും ആയിരുന്ന പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശ്രീമതി ശെവന്തി/സുധമതി യുടെയും 4 മക്കളിൽ മൂത്ത മകളായി ജനനം. ചെറുപ്പത്തിലേ തന്നെ സംഗീതജ്ഞൻ ആയ പിതാവിൽ നിന്ന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു. അദ്ദേഹത്തിന്റെ സംഗീത നാടകങ്ങളിൽ പാടി അഭിനയിച്ചു കൊണ്ടാണ് ലതയും സഹോദരങ്ങളും കലാജീവിതം ആരംഭിക്കുന്നത്. സഹോദരങ്ങൾ ആയ മീന ഖാദികർ, ആശ ഭോസ്ലെ, ഹൃദയനാഥ് എന്നിവരും സംഗീത സിനിമ സംഗീത ലോകത്ത് രാജ്യത്തെ അറിയപ്പെടുന്ന, രാജ്യം ആദരിച്ച കലാകാരന്മാർ ആണ്.. ജന്മനാടായ ഗോവയിലെ മംഗേശിയുടെ പേര് പേരിന്റെ കൂടെ ചേർത്താണ് പണ്ഡിറ്റ് ദീനാനാഥ് ജി മങ്കേഷ്കർ എന്ന പേര് ലതാജിയുടെ പിതാവ് സ്വീകരിച്ചത്.

Stories you may like

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

13 ആം വയസ്സിൽ ആണ് ലത ജി ആദ്യമായി സിനിമക്ക് വേണ്ടി പാടുന്നത്. നവയുഗ ചിത്രപഥ കമ്പനിയുടെ ഉടമ ആയ വിനായക് ദാമോദർ ആണ് ലതാജിയുടെ സിനിമ സംഗീത സപര്യക്ക് തുണ ആയത്. ആദ്യമായി പാടിയ ഗാനം മറാത്തി സിനിമ ആയ കിതി ഹസാലിന് വേണ്ടി ആയിരുന്നു എങ്കിലും ആദ്യം പുറത്ത് വന്ന ഗാനം നവയുഗ ചിത്രപഥയുടെ 1942 ലെ തന്നെ പഹിലി മംഗലി ഗോർ എന്ന സിനിമയിലെ ഗാനം ആയിരുന്നു. അതിൽ അഭിനേത്രി കൂടി ആയിരുന്നു ലതാജി…

ആദ്യ ഹിന്ദി ഗാനം 1943 ൽ ഗജാഭാവു യിലെ ആയിരുന്നു. പിന്നീട് ഇന്ത്യൻ സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത രാജ്ഞി ആയി പതിറ്റാണ്ടുകൾ വിരാജിച്ച ലതാജി പതിനായിരക്കണക്കിന് പാട്ടുകൾ ആലപിച്ചു കൊണ്ടു ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇടം നേടി കൊണ്ടിരുന്നു. 5 ഓളം സിനിമകൾക്കും സംഗീത ആൽബങ്ങൾക്കും ലതാജി സംഗീതം നൽകി സംഗീത സംവിധായിക ആയി മാറി. 4 സിനിമകൾ നിർമിച്ചു സിനിമ നിർമ്മാതാവായി. 1963 റിപ്പബ്ലിക് ദിനത്തിൽ ലതാജിയുടെ സ്വരത്തിൽ നമ്മൾ കേട്ട “യെ മേരെ വതൻ കെ ലോഗോ” എന്നു തുടങ്ങുന്ന, ഇന്ത്യ – ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ സ്മരിച്ചു കൊണ്ടുള്ള ഗാനം ഇന്നും ഏവരുടെയും കണ്ണുകളെ ഈറനണിയിക്കും…

2001 ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്ത് ആണ് ശ്രീ ലതാജിയെ രാജ്യം ഭാരത് രത്ന നൽകി ആദരിക്കുന്നത്. കൂടാതെ, 1969 ൽ പദ്മ ഭൂഷൻ, 1999 ൽ പദ്മ വിഭൂഷൻ എന്നീ ബഹുമതികളും നൽകി രാജ്യം ലതാജിയെ ആദരിച്ചു. മികച്ച ഗായിക എന്ന നിലക്ക് 3 ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ ഏറ്റവും ഉന്നത സിവിലിയൻ പുരസ്‌കാരം ആയ ലീജിയൻ ഓഫ് ഓണർ പുരസ്കാരവും 2006 ൽ ലതാജിയെ തേടി എത്തുകയുണ്ടായി. 1999 മുതൽ 2005 വരെ NDA സർക്കാരിന്റെ കാലത്ത് ലതാജിയെ രാജ്യസഭാ MP ആയി നാമനിർദേശം ചെയ്തു സ്ഥാനം നൽകുകയുണ്ടായി.

അവസാനമായി ചിട്ടപ്പെടുത്തിയ “സൗഗന്ധ് മുജ്ഹേ ഇസ് മിട്ടി കാ” ( ഈ മണ്ണിന്റെ സുഗന്ധം) എന്ന ഗാനവും ഇന്ത്യൻ സൈന്യത്തിന് വേണ്ടിയും ഇന്ത്യയുടെ മഹത്വത്തെ പ്രകീർത്തിച്ചും ആയിരുന്നു. പ്രധാനമന്ത്രി മോദിക്ക് ആണ് ഈ ഗാനം ലതാജി സമർപ്പിച്ചത്. സാമൂഹ്യ സേവനരംഗത്തും ലതാജിയുടെ സേവനം സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ലതാ മങ്കേഷ്കർ ഫൗണ്ടേഷന്റെ കീഴിൽ മങ്കേഷ്കർ മെമ്മോറിയൽ ഹോസ്പിറ്റൽ പുണെയിൽ പ്രവർത്തിക്കുന്നുണ്ട്. സമാജ സേവനത്തിൽ അതീവ താല്പരയായിരുന്ന ലതാജിയെ അനുനയിപ്പിച്ച് കൊണ്ടു സംഗീത ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ദൈവദത്തമായ സംഗീതത്തിൽ സ്വയം അർപ്പിക്കാൻ പറഞ്ഞത് ലതാജി പിതൃസമാനൻ ആയി കണ്ടിരുന്ന വിനായക് ദാമോദർ സവർക്കർ ആയിരുന്നു എന്ന് ലത മങ്കേഷ്കർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1942 മുതൽ 2022 വരെയുള്ള 80 വർഷത്തെ ദീർഘ സംഗീത തപസ്സ് ആണ് ഇന്ന് ജഗദീശ്വരനിൽ വിലയം പ്രാപിച്ചത്. ലതാജിക്ക് മോക്ഷപ്രാപ്തി ലഭിക്കട്ടെ.

Tags:
Share12TweetSendShare

Latest stories from this section

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

കാളി സഹസ്രനാമത്തിലെ ‘ദേവകി’: കൃഷ്ണന്റെ മാതാവായ മഹാകാളി!

കാളി സഹസ്രനാമത്തിലെ ‘ദേവകി’: കൃഷ്ണന്റെ മാതാവായ മഹാകാളി!

മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ശരീരമാകുന്ന ഭാരത്തിൽ നിന്നും മുക്തി നേടി

മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ശരീരമാകുന്ന ഭാരത്തിൽ നിന്നും മുക്തി നേടി

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

Discussion about this post

Latest News

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ്

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം;  ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം; ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’:ശ്രീരാമക്ഷേത്രത്തിലെ ധ്വജം സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനം: നരേന്ദ്രമോദി

ഇനി പുതിയമേൽവിലാസം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രപരമായ മാറ്റം: മകരസംക്രാന്തി നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് മാറുന്നു

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies