വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയില്‍. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണ(20), വാഴിച്ചല്‍വീണ ഭവനില്‍ വിനു (40) എന്നിവരാണ് അമ്പൂരിയില്‍ അറസ്റ്റിലായത്.
അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാര്‍ഡ് മെമ്പര്‍ ജയന്റെ വീട് ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് രാഹുല്‍ കൃഷ്ണ.
അമ്പൂരി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് കെ.എല്‍ 74 ബി .16 84 രജിസ്ട്രേഷന് നമ്പറിലുള്ള പള്‍സര്‍ ബൈക്കില്‍ 2.13 9 കിലോഗ്രാം കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്. ആര്യനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ ആദര്‍ശും സംഘവുമാണ് ഇവരെ പിടികൂടിയത്.
മലയോര മേഖലയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. ഇവരുടെ പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഞ്ചാവ് കച്ചവടത്തിനൊപ്പം സംഘം ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
Discussion about this post