അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ മത്സരം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 176 റണ്‍സില്‍ പുറത്തായി. പിന്നാലെ 28 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. പത്ത് ഫോറും ഒരു സിക്സും പറത്തി രോഹിത് 60 റണ്‍സാണ് നേടിയത്. രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്ത ഇഷാന് കിഷന് 28 റണ്‍സെടുത്തു.
അതേസമയം വിരാട് കൊഹ്ലിയുടേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. നാല് പന്തില്‍ എട്ട് റണ്‍സെടുത്ത് കോലി മടങ്ങി. ഋഷഭ് പന്ത് 11 റണ്‍സെടുത്തു. ഇതിനു പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സൂര്യകുമാര്‍ 34ഉം ഹൂഡ 26 റണ്‍സുമെടുത്തു.
Discussion about this post