റിയാദ്: എക്കോസിറ്റി വേള്‍ഡ് സമ്മിറ്റ് , അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററുമായി ചേര്‍ന്ന് യു.എ.ഇ യില്‍ ‘മീറ്റ് ഫ്രീ മണ്ഡെ’യ്ക്ക് തുടക്കം കുറിച്ചു. മാംസത്തിന്റെ ഉപയോഗം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ആഗോള തലത്തില്‍ നടക്കുന്ന പ്രചരണത്തിന്റെ ഭാഗമായാണ് ‘മീറ്റ് ഫ്രീ മണ്ഡെ’ തുടങ്ങിയത്.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ പരിസ്ഥിതി പ്രശ്നങ്ങളെ പ്രതിനിധീകരിക്കുന്ന പരിപാടികളോട് സഹകരിക്കുന്നതിലൂടെ പരിസ്ഥിതിയോടുള്ള അബു ദാബിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ്- അബുദാബി നാഷണല്‍ എക്സിബിഷന് സെന്റര്‍ സി.ഇ.ഒ ഹുമെദ് മതാര്‍ അല്‍ ധഹേരി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തില്‍ കന്നുകാലി മാംസത്തിന് പങ്കുണ്ട്. ഐക്യരാഷ്ട്ര സഭയുടെ അഗ്രിക്കല്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം 14.5 ശതമാനം ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്നത് കന്നുകാലി മാംസത്തിന്റെ ഉപയോഗമാണ്. എന്നാല്‍ മറ്റ് ചില സംഘടനകളുടെ കണക്കു പ്രകാരം ഇത് 51 ശതമാനമാണ്.
മീറ്റ്ലെസ് മണ്ഡെ 2003 ലാണ് ആദ്യമായി തുടങ്ങിയത്. ആഗോളതലത്തിലുള്ള ഈ മൂവ്മെന്റ് ഇപ്പോള്‍ 50 ലേറെ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. വ്യ്കതികളുടെ ആരോഗ്യം, മൃഗസംരക്ഷണം, അതിലൂടെ ഭൂമിയുടെ തന്നെ സംരക്ഷണം എന്നതാണ് ഇതിന്റെ ലക്ഷ്യം.
Discussion about this post