പാലക്കാട്: മലമ്പുഴ ചെറാട് പാറക്കെട്ടിൽ കുടുങ്ങിയ ആര്‍ ബാബു എന്ന യുവാവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് രക്ഷാ പ്രവർത്തകർ മടങ്ങി. നാളത്തെ രക്ഷാ ദൗത്യത്തിൽ കരസേനക്കൊപ്പം വ്യോമസേനയും പങ്കെടുക്കും.
ചെറാടിലെ ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിർത്താനോ സാധിച്ചില്ല.
ഇന്നലെയാണ് ബാബു മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി മറ്റുള്ളവരെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.












