ബംഗലൂരു: കർണാടകയിലെ ഹിജാബ് കലാപത്തിന് പിന്നിൽ എസ് ഡി പി ഐ പിന്തുണയോടെ ക്യാമ്പസ് ഫ്രണ്ട് ഗൂഢാലോചന നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. അന്വേഷണം പുരോഗമിക്കുകയാണെന്നും അത് പൂർത്തിയായാൽ വിട്ടുവീഴ്ചയില്ലാതെ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പുമായി വിഷയം ചർച്ച ചെയ്തു. സംസ്ഥാനത്തെ നിലവിലെ സ്ഥിതി കൃത്യമായി വിലയിരുത്തുന്നുണ്ട്. സ്കൂളുകളും കോളേജുകളും അടയ്ക്കാൻ നിർദേശം നൽകിയത് കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും യൂണിഫോം ധരിക്കാൻ സന്നദ്ധരാണ്. എല്ലാവരെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ബഗൽകോട്ട്, വിജയപൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് പ്രശ്നങ്ങൾ ഉണ്ടായി. കുട്ടികൾ അച്ചടക്കം പാലിക്കേണ്ടതുണ്ട്. നിയമവാഴ്ച ഉറപ്പ് വരുത്തണം. കുട്ടികൾ യൂണിഫോം ധരിച്ച് വേണം ക്ലാസിൽ ഇരിക്കാൻ. ക്രമസമാധാനത്തിന് ഭംഗം വരുത്താൻ കുട്ടികളെ എന്നല്ല ആരെയും അനുവദിക്കില്ലെന്ന് ബി സി നാഗേഷ് വ്യക്തമാക്കി.
Discussion about this post