മുംബൈ: ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിൻ കവർ ഇളകി റൺവേയിൽ വീണു. മുംബൈയിൽ നിന്നും ഭുജ് എയർപോർട്ടിലേക്ക് പോയ അലയൻസ് എയർ വിമാനമാണ് വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എന്നിരുന്നാലും വിമാനം സുരക്ഷിതമായി ഭുജ് എയർപോർട്ടിൽ ലാൻഡ് ചെയ്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡിജിസിഎ അറിയിച്ചു. വിമാനം പറന്നുയർന്നപ്പോൾ തന്നെ വീഴ്ച ശ്രദ്ധയിൽ പെട്ട എയർ ട്രാഫിക് കണ്ട്രോളർ സംഭവം അധികൃതരെ അറിയിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post