സമൂഹത്തെ വിഭജിച്ച് വോട്ട് നേടുക എന്ന പ്രവര്‍ത്തനരീതിയാണ് കോണ്‍ഗ്രസിന്റേതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കോണ്‍ഗ്രസില്‍ നിന്ന് വ്യതസ്തമായി മതമോ, ജാതിയോ, വര്‍ഗമോ നോക്കാതെയാണ് ബി.ജെ.പി രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും നദ്ദ പറഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേദാര്‍നാഥില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കള്‍ ജാതിയുടെയും ഗ്രാമത്തിനെയും ഭിന്നിപ്പിച്ച് സ്പര്‍ദ്ദ ഉണ്ടാക്കാറുണ്ടെന്നും സമൂഹത്തെ വിഭജിച്ച് വോട്ട് നേടുക എന്ന പ്രവര്‍ത്തനരീതിയാണ് അവര്‍ പിന്തുടരുന്നതെന്നും നദ്ദ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി ബിജെപി നേതാക്കള്‍ വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ തങ്ങളെയും പാര്‍ട്ടിയെയും കുറിച്ചുള്ള റിപ്പോര്‍ട്ട് കാര്ഡുകളെപറ്റി സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post