വാഷിംഗ്ടൺ: റഷ്യ- ഉക്രെയ്ൻ വിഷയം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഉക്രെയ്നിൽ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക. ഉടനെ രാജ്യം വിടാനാണ് പ്രസഡിന്‍റ് ജോ ബൈഡന്‍ മേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായാണ് നമ്മള്‍ ഇടപെടുന്നത്. റഷ്യന്‍ അധിനിവേശമുണ്ടായാലും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഉക്രെയ്നിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ബൈഡൻ വ്യക്തമാക്കി. വലിയ പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും കാര്യങ്ങള്‍ പെട്ടെന്ന് തന്നെ വഷളായേക്കാമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
ഏത് നിമിഷയും റഷ്യ ഉക്രെയ്നെ ആക്രമിച്ചേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മുന്നറിയിപ്പ് നൽകി. റഷ്യ- ഉക്രെയ്ൻ ബന്ധം ഏറ്റവും വഷളായിരിക്കുകയാണെന്നും യുദ്ധം വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ജോൺസൺ പറഞ്ഞു. ബെൽജിയത്തിലെ നാറ്റോ സഖ്യസേന തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
റഷ്യയുടെ സുരക്ഷ പരമപ്രധാനമാണെന്നും അതിക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Discussion about this post