ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിൽ താൻ പരാജയപ്പെട്ടു എന്ന് തുറന്നു സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അധികാരത്തിൽ വരുമ്പോൾ പറഞ്ഞ മാറ്റങ്ങൾ കൊണ്ടു വരാൻ തനിക്ക് സാധിച്ചില്ല. സംവിധാനങ്ങളിലെ പോരായ്മകൾ കാരണമാണ് തനിക്ക് അത് സാധിക്കാതെ വന്നതെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. ജനങ്ങൾ ആഗ്രഹിക്കുന്ന ഫലങ്ങൾ നൽകാൻ സർക്കാരിനോ മന്ത്രാലയങ്ങൾക്കോ സാധിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞു.
അതേസമയം പാർലമെന്റിൽ ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പിഡിഎം ആണ് ഇതിന് നേതൃത്വം നൽകുന്നത്. പിപിപി, പി എം എൽ എൻ എന്നിവരെ കൂടാതെ ഇമ്രാൻ ഖാൻ സർക്കാരിലെ സഖ്യ കക്ഷികളായ എം ക്യു എം, പി എം എൽ ക്യു എന്നിവരുമായും സമവായം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് പിഡിഎം.
Discussion about this post