മലപ്പുറം: 1.14 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന് ഇടത് എം എൽ എ പി. വി. അൻവറിന് ജപ്തി നോട്ടീസ്. അൻവറിന്റെ ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ആക്സിസ് ബാങ്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്. ഇതിനെതിരെ അൻവറും സംഘവും രംഗത്ത് വന്നിട്ടുണ്ട്. എംഎൽഎയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടർതീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാറയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച വിവാദ റോപ് വേ.
നിലമ്പൂർ സ്വദേശി എം പി വിനോദ് 2017ൽ നൽകിയ പരാതിയിലാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്. അതേസമയം സാമൂഹിക മാധ്യമങ്ങളിൽ സ്വന്തം ഭാഗം ന്യായീകരിച്ച് അൻവർ രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post