അതിർത്തിയുമായി ബന്ധപ്പെട്ട കരാറുകൾ ചൈന ലംഘിച്ചത് പ്രശ്നങ്ങൾ വഷളാകാൻ കാരണമായതായി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ക്വാഡ് ഉച്ചകോടിയിൽ വ്യക്തമാക്കി. വലിയ രാജ്യങ്ങൾ കരാറുകൾ ലംഘിക്കുമ്പോൾ അത് അന്താരാഷ്ട്ര സമൂഹത്തിന് ആശങ്ക പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ചൈന വിഷയത്തിൽ ഇടപെടാൻ പല രാജ്യങ്ങളും താത്പര്യം പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമങ്ങളിൽ അധിഷ്ഠിതാമായി വേണം അന്താരാഷ്ട്ര ബന്ധങ്ങൾ ഔദ്യോഗികമായി നിലനിൽക്കാൻ. രാജ്യങ്ങളുടെ പരമാധികാരം പരസ്പരം മാനിക്കാൻ അപ്പോൾ സാധിക്കുമെന്നും ജയ്ശങ്കർ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട അന്താരാഷ്ട്ര അതിർത്തികൾ വിനോദ സഞ്ചാരത്തിന് വേണ്ടി തുറന്നു കൊടുക്കുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്തു. അതിർത്തികൾ തുറക്കുന്നത് വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കുടുംബവുമായി അകന്ന് നിൽക്കേണ്ടി വരുന്നവർക്കും അശ്വാസമാകുമെന്നും ജയ്ശങ്കർ വ്യക്തമാക്കി.
Discussion about this post