ഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. എല്ലാവർക്കും തുല്യത എന്ന ഭരണഘടനാ തത്വം പാലിക്കുന്നതിനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ നിയമത്തിന്റെ രൂപരേഖ തയ്യാറാക്കാൻ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസങ്ങൾക്ക് അതീതമായി വിവാഹം, വിവാഹ മോചനം. പിന്തുടർച്ച, ദത്ത് തുടങ്ങിയ വിഷയങ്ങളിൽ എല്ലാവർക്കും തുല്യത ലഭിക്കുവാൻ വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത്. നിയമം നടപ്പിലാക്കുന്നതിലൂടെ സാമൂഹ്യ സൗഹാർദ്ദം, ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവ സാധ്യമാകുമെന്നും ധാമി പറഞ്ഞു.
നേരത്തെ, ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അടിയന്തരമായി നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. രാജ്യം ഒന്നാണ്. അതുകൊണ്ട് രാജ്യത്തെ എല്ലാവർക്കും നിയമങ്ങളും ഒന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post