രാജസ്ഥാനിലെ ചുരു നഗരത്തിൽ ജോലിക്കെന്ന വ്യാജേന 25 വയസ്സുള്ള പെൺകുട്ടിയെ നാല് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായി ഡിഎസ്പി ചുരു മംമ്ത സരസ്വത് ശനിയാഴ്ച അറിയിച്ചു.
“യുവതിയെ നാല് യുവാക്കൾ ജോലിക്കെന്ന വ്യാജേന ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു. തുടർന്ന്, നാല് പ്രതികളും അവളുടെ കൈകളും കാലുകളും കെട്ടിയിട്ട് പിന്നീട് മദ്യപിച്ച നിലയിൽ മേൽക്കൂരയിൽ നിന്ന് തള്ളിയിടുകയായിരുന്നു. എന്നാൽ, കയർ തൂണിൽ കുടുങ്ങിയതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെട്ടു,” മംമ്ത സരസ്വത് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
വിവരമറിഞ്ഞ് പോലീസ് ഉടൻ സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷിച്ചു. പ്രതികളുടെ മെഡിക്കൽ ചെക്കപ്പ് സർക്കാർ ആശുപത്രിയിൽ നടത്തിയെന്നും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാക്കൾക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്നും ഡിഎസ്പി കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Discussion about this post