ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ പല മണ്ഡലങ്ങളിലും ശക്തമായ പോളിംഗാണ് നടക്കുന്നത്.ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് തുടങ്ങിയവര്‍ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടികളുടെ പ്രതീക്ഷ
പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനനുള്ള അവസാന ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ത്രികോണമത്സരം എന്ന് പറയാമെങ്കിലും പലയിടത്തും ബിജെപിയും ആം ആദ്മിയും തമ്മില്‍ നേരിട്ടാണ് മത്സരം. ഇരു പാര്‍ട്ടികളും ഒരു പോലെ വിജയപ്രതീക്ഷയിലാണ്. വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ സര്‍വ്വേകളില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒരു പോലെ വിജയപ്രതീക്ഷയുണ്ട്. അവസാനവട്ട പ്രചരണത്തില്‍ ബിജെപി മുന്‍കൈ നേടിയെന്നാണ് അവരുടെ നേതൃത്വം അവകാശപ്പെടുന്നത്.
അവസാനഘട്ടത്തിലെ പ്രചരണങ്ങളില്‍ അജയ് മാക്കന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും സജീവമായിരുന്നു. 70 അംഗ നിയമസഭയിലേക്കുള്ള ഫലം 10നു പുറത്തുവരും.
Discussion about this post