കൊച്ചി: വ്യോമസേനാ യുദ്ധവിമാനം സുഖോയ്യുടെ മലയാളി പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു. കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ് (25) ആണ് മരിച്ചത്.
ടെസ്പുരില്‍ നിന്നു ജോര്‍ഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗോലഗാട്ട് ജില്ലയില്‍ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. ഒറ്റയ്ക്കായിരുന്നു ജോര്‍ജിന്റെ യാത്ര. അദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി ഗോലഗാട്ടിലേയ്ക്ക് അയച്ചു. ട്രെയിലറിന്റെ സഹ ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ബന്ധുക്കള്‍ സംഭവ സ്ഥലത്തേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.
എസ്ബിടി മാനേജരായിരുന്ന വെള്ളൂര്‍ പക്കാമറ്റത്തില്‍ പിപി കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്. സഹോദരന്: ജിക്കു കുര്യാക്കോസ്.
Discussion about this post