കരിമ്നഗർ: കഴുത മോഷണക്കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാന എൻ എസ് യു പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വെങ്കട്ട് ബാൽമൂർ ആണ് അറസ്റ്റിലായത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരായ റാലിയിൽ ഉപയോഗിച്ച കഴുതയെ വെങ്കട്ട് മോഷ്ടിച്ചു എന്നാണ് കേസ്.
സംഭവത്തിൽ മറ്റ് ആറ് പേർക്കെതിരെയും കേസുണ്ട്. ഇവർ ഒളിവിലാണ്. മോഷണക്കുറ്റത്തിന് പുറമെ അനധികൃതമായി സംഘം ചേരൽ, കലാപാഹ്വാനം, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ എന്നീ വകുപ്പുകളും വെങ്കട്ടിനെതിരെ ചുമത്തിയിട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ പിറന്നാൾ ദിനത്തിൽ ശതവാഹന സർവകലാശാലക്ക് പുറത്ത് അദ്ദേഹത്തിന്റെ ചിത്രം കഴുതപ്പുറത്ത് വെച്ച് വെങ്കട്ട് പ്രകടനം നടത്തിയിരുന്നു. ഈ സംഭവം വൻ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഫയൽ ചെയ്ത കേസുകളിലാണ് വെങ്കട്ട് ബാൽമൂർ അറസ്റ്റിലായത്.
Discussion about this post