ഡൽഹി: കോൺഗ്രസ് പ്രവർത്തകരെ ഉപദേശിക്കുന്ന മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ ഐക്യം വേണമെന്നാണ് വീഡിയോയിൽ ദിഗ്വിജയ് സിംഗ് ആവശ്യപ്പെടുന്നത്.
ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ 2023 നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും മധ്യപ്രദേശിൽ കോൺഗ്രസിന്റെ അവസാന തെരഞ്ഞെടുപ്പെന്ന് വീഡിയോയിൽ ദിഗ്വിജയ് സിംഗ് പറയുന്നു. മധ്യപ്രദേശിലെ രത്ലാമിൽ വെച്ച് റെക്കോർഡ് ചെയ്ത വീഡിയോയിലാണ് ദിഗ്വിജയ് സിംഗ് ഇപ്രകാരം പറയുന്നത്.
ആദ്യം നിങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി സംസാരിക്കണം. ഒരാൾ ഇവിടെ, മറ്റൊരാൾ അവിടെ, മുന്നാമതൊരാൾ മറ്റെവിടെയോ എന്ന നിലയിലാണ് നിൽപ്പ്. ഇങ്ങനെ ആണെങ്കിൽ കാര്യങ്ങൾ ശരിയാവില്ല. വീഡിയോയിൽ ദിഗ്വിജയ് സിംഗ് പറയുന്നു.
വീഡിയോയിൽ നേതൃത്വത്തെയും ദിഗ്വിജയ് സിംഗ് ഉപദേശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആത്മാർത്ഥമായി പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ വീട്ടിൽ ഇരിക്കൂ. കോൺഗ്രസ് ഇങ്ങനെ ആണെങ്കിൽ ഒരിക്കലും അധികാരത്തിൽ തിരിച്ചു വരാൻ സാധ്യതയില്ല. അങ്ങനെ ആയാൽ നിങ്ങൾക്ക് പ്രവർത്തകരെയും കിട്ടില്ല. സിംഗ് പറയുന്നു.
2023 അവസാനത്തോടെയാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക. നിലവിൽ ബിജെപി ആണ് സംസ്ഥാനം ഭരിക്കുന്നത്.
Discussion about this post