സിഡ്നി: ഏപ്രിൽ 6 മുതൽ ഐപിഎല്ലിൽ പങ്കെടുക്കാൻ പ്രമുഖ താരങ്ങൾക്ക് അനുമതി നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. പാകിസ്ഥാൻ പര്യടനത്തിൽ പങ്കെടുക്കാതെയാണ് പ്രമുഖ താരങ്ങളായ ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ, പാറ്റ് കമ്മിൻസ് എന്നിവർ ഇന്ത്യയിൽ എത്തുന്നത്. 1998ന് ശേഷം ഓസ്ട്രേലിയ ആദ്യമായാണ് പാകിസ്ഥാനിൽ പര്യടനത്തിന് എത്തുന്നത്.
മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ട്വെന്റി 20 മത്സരവും അടങ്ങുന്നതാണ് ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം. വാർണറും മിച്ചൽ മാർഷും ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് വേണ്ടിയും മാക്സ്വെല്ലും ഹേസല്വുഡും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയുമാണ് കളിക്കുന്നത്. മാർച്ച് അവസാന വാരമാണ് ഐപിഎൽ ആരംഭിക്കുന്നത്.
Discussion about this post