കോഴിക്കോട്: രണ്ടരക്കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി സിപിഎം നേതാവ് അജ്മൽ റോഷനും കൂട്ടാളി സഹലും പിടിയിൽ. കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് പരിസരത്ത് വെച്ചാണ് പ്രതികൾ വനപാലകരുടെ പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിപിഎം കിഴക്കോത്ത് പരപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അജ്മൽ റോഷൻ.
കടലിലെ നിധി എന്നാണ് ആമ്പര്‍ഗ്രിസ് അഥവാ തിമിംഗല ഛർദ്ദി അറിയപ്പെടുന്നത്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവായ ആമ്പര്‍ഗ്രിസ് പ്രധാനമായും മുന്തിയയിനം സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടു കൂടിയ മെഴുകു പോലുള്ള വസ്തുവാണ് തിമിംഗല ഛർദ്ദി.
ശുക്ല തിമിംഗലത്തിന്റെ വംശനാശ ഭീഷണി കാരണം ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും തിമിംഗല ഛർദ്ദിയുടെ ഉപയോഗവും വിപണനവും നിയമ വിരുദ്ധമാക്കിയിട്ടുണ്ട്.












