മുംബൈ: മുംബൈ നഗരത്തിൽ ഞായറാഴ്ച രാവിലെ വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ ഉൾപ്പെടെ നിശ്ചലമായി. 2020 ഒക്ടോബർ മാസത്തിന് ശേഷം മുംബൈയിൽ ഉണ്ടായ വലിയ വൈദ്യുതി പ്രതിസന്ധിയാണ് ഇത്.
വൈദ്യുതി ഗ്രിഡ് തരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രാവിലെ 9.00 മണിക്കും 10.00 മണിക്കും ഇടയിലാണ് ട്രെയിൻ സർവീസുകൾ പ്രതിസന്ധിയിലായത്. വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചതോടെ തീവണ്ടി സർവീസുകൾ സുഗമമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പടിഞ്ഞാറൻ റെയിൽവേ അറിയിച്ചു.
Discussion about this post