ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അതിവേഗ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. റുമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
Fourth #OperationGanga flight is wheels up from Bucharest.
198 Indian nationals are coming back to Delhi. https://t.co/ONUsu1qYk6
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) February 27, 2022
ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം അൽപ്പസമയം മുൻപ് ഡൽഹിയിൽ എത്തിയിരുന്നു. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനമായിരുന്നു ഇത്. ഉക്രെയ്നിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ വിമാനത്തിലുണ്ടായിരുന്നു.
രക്ഷാദൗത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലർച്ചെയോടെ ഡൽഹിയിൽ എത്തിയിരുന്നു. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇന്ത്യക്കാരെ സ്വീകരിച്ചത്.
Discussion about this post