വാഷിംഗ്ടൺ: ഉക്രെയ്ൻ അധിനിവേശം ലോകപ്രശസ്തമായ റഷ്യൻ വോഡ്കയുടെ വിൽപ്പനയെ ദോഷകരമായി ബാധിക്കുന്നു. റഷ്യയോടുള്ള പ്രതിഷേധ സൂചകമായി റഷ്യൻ വോഡ്ക ബഹിഷ്കരിക്കാൻ അമേരിക്കയും കാനഡയും തീരുമാനിച്ചു.
അമേരിക്കയിലെ ന്യൂ ഹാമ്പ്ഷയർ, ഒഹിയോ എന്നിവിടങ്ങളിൽ റഷ്യൻ വോഡ്കകൾ നിരോധിച്ച് ഗവർണർമാർ ഉത്തരവിറക്കി. കാനഡയിൽ റഷ്യൻ വോഡ്കക്ക് പുറമെ റഷ്യൻ ബ്രാൻഡുകളുടെ എല്ലാ തരത്തിലുള്ള മദ്യങ്ങളുടെ വിൽപ്പനയും സർക്കാർ നിരോധിച്ചു.
പ്രതിവർഷം അഞ്ച് മില്ല്യൺ കനേഡിയൻ ഡോളറിനടുത്ത് വിറ്റുവരവ് ഉള്ളവയായിരുന്നു റഷ്യൻ നിർമ്മിത മദ്യങ്ങൾ. വിസ്കിക്ക് ശേഷം കാനഡയിലെ ഏറ്റവും ജനപ്രിയമായ മദ്യമാണ് റഷ്യൻ വോഡ്ക.
Discussion about this post