ഡല്‍ഹി: റഷ്യന്‍ സൈനിക ആക്രമണത്തിനിടെ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്പൈസ് ജെറ്റും.യുക്രൈനില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് രാജ്യത്തെത്തിക്കാന്‍ സ്പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്സ് വിമാനമാണ് ഒഴിപ്പിക്കല്‍ രക്ഷാദൗത്യവുമായി പറക്കുക. ഡല്‍ഹിയില്‍ നിന്നും ബുഡാപെസ്റ്റിലെത്തുന്ന വിമാനം ജോര്‍ജിയയിലെ കുട്ടൈസി വഴിയാണ് രാജ്യത്തെത്തുക. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനായി കൂടുതല്‍ സര്‍വീസ് നടത്താന്‍ സ്പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി അറിയിച്ചു. അതിനിടെ ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസി പ്രത്യേക മാര്‍ഗനിര്‍ദേശം നല്കി.
ഉക്രൈന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ കയറാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുക്രൈന് റെയില്‍വേ നിരവധി സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.
രാജ്യത്തെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എല്ലാസഹായവും നല്‍കുമെന്ന് പോളണ്ട് അറിയിച്ചു. വിസ വേണമെന്ന് ആവശ്യപ്പെടില്ല. ഒരു വിവേചനവും ഉണ്ടാകില്ല. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന എല്ലാവര്ക്കും സാധ്യമായ സഹായം ചെയ്തു നല്‍കുമെന്നും പോളണ്ട് അംബാസഡര്‍ അറിയിച്ചു.
ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യം ഏകോപിപ്പിക്കാനായി നാലു കേന്ദ്രമന്ത്രിമാരെ യുക്രൈന് അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വി കെ സിങ് എന്നിവരെയാണ് യുെ്രെകന് അതിര്‍ത്തികളിലേക്ക് അയക്കുക.
Discussion about this post