മലയാളികളുടെ പ്രിയ താരപുത്രനായ പ്രണവ് മോഹൻലാലിന്റെ ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
തായ്ലാന്ഡ് യാത്രയ്ക്കിടെ ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറിയിറങ്ങുന്ന വീഡിയോയാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
വ്യത്യസ്തമായ ജീവിതരീതിയുമായി എന്നും ആരാധകരെ ഞെട്ടിച്ചയാളാണ് പ്രണവ്. പ്രണവിന്റെ യാത്രകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ചയാകാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് പ്രണവ് ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വീഡിയോയുമായെത്തിയിരിക്കുകയാണ്.
2017-ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഹോളിവുഡ് ചിത്രങ്ങളിലെ ചില സീനുകളെ ഓര്‍മിപ്പിക്കും വിധമുള്ള താരത്തിന്റെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അമ്പരപ്പോടു കൂടിയുള്ള പ്രതികരണങ്ങളാണ് കമന്റ്ബോക്സില്‍ നിറയുന്നത്.
Discussion about this post