മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന് ട്വിറ്ററിൽ ട്രോൾ മഴ. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജോലി ചെയ്യുമ്പോൾ പ്രമോദ് എന്നറിയപ്പെട്ടിരുന്ന പ്രമോദ് രാമൻ, പേരിനൊപ്പം രാമൻ ചേർത്തത് മനോരമ ന്യൂസിൽ എത്തിയപ്പോഴായിരുന്നു. ഇതിന് പിന്നിലെ രാഷ്ട്രീയം ട്രോളന്മാർ ഏറ്റെടുത്തപ്പോൾ അതിന് മറുപടി ട്വീറ്റുമായി പ്രമോദ് രാമൻ രംഗത്ത് വന്നു. ഇതിന് ടി ജി മോഹൻദാസ് നൽകിയ മറുപടിയാണ് ഇപ്പോൾ പുതിയ ട്രോളായിരിക്കുന്നത്.
On a serious note, I remember you didn't have this Raman with your name while working in Indiavision.. Right?
Raman appeared from nowhere when you joined @manoramanews isn't it?— TG Mohandas (@mohandastg) March 2, 2022
മലയാളത്തിൽ വളരെ എളുപ്പം ട്രോളാൻ സാധിക്കുന്ന ഒന്നാണ് എന്റെ ഇരട്ടപ്പേര് ‘രാമൻ‘. എന്നാൽ ഇതിനെ ട്രോളുന്നവർ സ്വന്തം ദൈവത്തെയാണ് ട്രോളുന്നതെന്ന് മറക്കരുത് എന്നായിരുന്നു പ്രമോദ് രാമന്റെ ട്വീറ്റ്.
എന്നാൽ, ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്നപ്പോൾ പേരിനൊപ്പം ഇല്ലാതിരുന്ന രാമൻ മനോരമയിൽ എത്തിയപ്പോൾ എങ്ങനെ വന്നുവെന്നായിരുന്നു ടി ജി മോഹൻദാസിന്റെ മറുചോദ്യം. പ്രമോദ് രാമന്റെ ട്വീറ്റിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ടി ജി മോഹൻദാസിന്റെ മറുപടി ലഭിച്ചു കൊണ്ടിരിക്കുന്നത്.
മനോരമ ക്രിസ്ത്യാനികളുടെ മാത്രം സ്ഥാപനമല്ലെന്ന് കാണിക്കാൻ അവിടെ വരുന്ന ഹിന്ദു വിഭാഗത്തിൽ പെട്ട ജീവനക്കാരുടെ പേരിനൊപ്പം മതസൂചകമായ ഇരട്ടപ്പേര് കൂടി ചേർക്കുന്നത് ഒരു മാർക്കറ്റിംഗ് തന്ത്രമാണെന്ന് നേരത്തെ മുൻ സിപിഐ നേതാവ് അഡ്വക്കേറ്റ് ജയശങ്കറും വിമർശിച്ചിരുന്നു.
Discussion about this post