വാരാണസി: ഉക്രെയ്ൻ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ കുടുംബവാഴ്ചക്കാർ എപ്പോഴും അവസരം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാരാണസിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന് അന്ധമായ രാഷ്ട്രീയ വിരോധമാണുള്ളത്. നിരാശയും നിഷേധവും അവരുടെ രാഷ്ട്രീയ ആശയങ്ങളായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം വെല്ലുവിളികൾ നേരിടുമ്പോഴൊക്കെയും പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ശ്രമിക്കുകയാണ്. ഇത് സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നു. കൊവിഡ് കാലത്തും ഉക്രെയ്ൻ പ്രതിസന്ധിക്കാലത്തും ഇത് പ്രകടമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.







