മോസ്കോ: ഉക്രെയ്നിലെ യുദ്ധബാധിത മേഖലകളിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് റഷ്യ്. ഇതിനായി സുരക്ഷിത ഇടനാഴികൾ കണ്ടെത്താൻ ഇന്ത്യയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി മോസ്കോ വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ സജ്ജമാക്കുമെന്നും റഷ്യൻ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഖാർകീവ് മുതൽ നോവോ ഖൊടീവ്ക വരെയും സുമി മുതൽ സുദ്ഷ വരെയും പ്രത്യേക യുദ്ധരഹിത ഇടനാഴികൾ തുറക്കുമെന്ന് റഷ്യ അറിയിച്ചു. നിലവിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ റഷ്യയുമായും ഉക്രയ്നുമായും ഇന്ത്യ ഒരേ സമയം ചർച്ചകൾ തുടരുകയാണ്.
ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കാൻ 130ഓളം ബസുകൾ റഷ്യ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായും റിപ്പോർട്ടുണ്ട്.
Discussion about this post