കൊച്ചി: ബലാത്സംഗക്കേസില്‍ മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റില്‍. മഞ്ജു വാര്യര്‍, നിവിന്‍ പോളി, അതിഥി രവി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു.
സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കണ്ണൂരില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം സണ്ണി വെയ്‌നാണ് സംവിധാനം ചെയ്തത്.
Discussion about this post