ഡൽഹി: തീരസംരക്ഷണ സേനയുടെ ഡോണിയർ 228 വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് സ്തൂപത്തിൽ ഇടിച്ച് കത്തിയമർന്നു. ചെന്നൈയിൽ നിന്നും പുറപ്പെട്ട വിമാനം ചകേരി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
https://twitter.com/fl360aero/status/1500248342068174858?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1500248342068174858%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Faviation%2Fwatch-indian-coast-guards-dornier-228-aircraft-crashes-in-kanpur-video-2442866.html
കാൺപുരിലെ ഹിന്ദുസ്ഥാൻ എയ്റനോട്ടിക്സ് ലിമിറ്റഡിലേക്ക് പോയവർ സഞ്ചരിച്ച വിമാനമാണ് തകർന്നത്. ഇതിൽ വ്യോമസേന ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
വിമാനം തകരാനുള്ള കാരണം ഇനിയും വ്യക്തമല്ല. ഇടത് എഞ്ചിൻ തകരാറിലായതോടെ നിയന്ത്രണം നഷ്ടമായി റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം കോൺക്രീറ്റ് സ്തൂപത്തിൽ ഇടിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.
Discussion about this post