ഡല്‍ഹി: ഓപ്പറേഷന് ഗംഗ വിജയകരമായ പരിസമാപ്തിയിലേക്കെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്. സുമിയിലെ രക്ഷാദൗത്യം സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സുമിയില്‍ ഇന്ത്യന്‍ പൗരന്മാര് ഇനി അവശേഷിക്കുന്നതായി അറിയില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികള്‍ ലവീവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്നില് നിന്നും തിരികെ വരണമെന്ന് ജനുവരിയില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് സൂചന നല്‍കിയതാണ്. എന്നാല്‍ രണ്ട് കാരണങ്ങളാല്‍ കുട്ടികള്‍ വന്നില്ല. ഒന്ന് സര്‍വകലാശാലകള്‍ ഓണ്‍ലൈനിലൂടെ പഠിപ്പിക്കാന്‍ സന്നദ്ധരായിരുന്നില്ല. രണ്ട് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാര്‍ വിവരങ്ങള്‍ കൈമാറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post