തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തകർപ്പൻ വിജയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപി പോലെ കേരളവും മാറണമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ മേൽ രാജ്യത്തെ ജനങ്ങൾക്ക് ഉള്ള വിശ്വാസം ഓരോ ദിവസവും കൂടി വരുന്നു. കോൺഗ്രസ് രാജ്യത്തു നിന്നും ഇല്ലാതാകുന്നു.നരേന്ദ്രമോദി സർക്കാരിന്റെ വികസന പദ്ധതിയ്ക്ക് ഉള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം.‘ കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പിണറായി വിജയൻ യോഗിയ്ക്ക് എതിരെ നടത്തിയ പ്രചാരണം നടപ്പായില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Discussion about this post