ഡല്‍ഹി: ഡല്‍ഹിക്കടുത്ത ചേരി പ്രദേശത്ത് വന്‍ തീപ്പിടുത്തം. ഇതുവരേ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഒന്നര മണിയോടെയായിരുന്നു ഗോഗുല്പുരയിലെ ചേരിപ്രദേശത്ത് തീപ്പിടുത്തമുണ്ടായത്. പലരും പൊള്ളലേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇപ്പോള്‍ തീ നിയന്ത്രണവിധേയമായതായി പൊലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടായ ഗോകുല്‍ പുരി സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
Discussion about this post