തിരുവനന്തപുരം: ആലുവ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച സംവിധായകൻ രഞ്ജിത്തിനും നടൻ ഹരിശ്രീ അശോകനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയ സംവിധായകന് രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കമാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
എന്നാൽ വിനായകന്റെ പോസ്റ്റ് വൈറൽ ആയതോടെ നടന്റെ പഴയ ഫോൺ വിളിക്കേസ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ വരവായിരുന്നു. പീഡനത്തിന് ക്വട്ടേഷൻ നൽകിയ കേസിൽ വിചാരണ നേരിടുന്ന ദിലീപിനെതിരെ പോസ്റ്റിടാൻ യുവതിയോട് ഫോണിലൂടെ സെക്സ് ആവശ്യപ്പെട്ട കേസിൽ കുറ്റാരോപിതനായിരുന്ന വിനായകന് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നു. ഇതോടെ പോസ്റ്റ് മുക്കി തടി തപ്പിയിരിക്കുകയാണ് വിനായകൻ.
വിനായകൻ ഫോണിലൂടെ അശ്ലീലം പറഞ്ഞുവെന്ന് കാട്ടി 2019 ജൂൺ മാസത്തിലാണ് യുവതി പരാതി നൽകിയത്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അശ്ലീലച്ചുവയോടെ വിനായകന് തന്നോട് സംസാരിച്ചെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡറുകളും യുവതി പോലീസിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകൻ പറഞ്ഞെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ പെൺകുട്ടിയുടെ പരാതി.
Discussion about this post