ഡൽഹി: അസമിലെ രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് ജയം ഉറപ്പെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിരവധി കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചതായും അവർ പാർട്ടി നേതൃത്വവുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിന്റെ നിരവധി എം എൽ എമാർ ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന വിവരം അവർക്ക് അറിയില്ല. മാത്രമല്ല, രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് അനുസരിക്കണമെന്ന നിർബ്ബന്ധവും ഇല്ല.‘ ഈ സാഹചര്യത്തിൽ രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപി നേടാൻ തന്നെയാണ് സാദ്ധ്യതയെന്ന് ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പബിത്ര ഗൊഗോയ് മാർഗരീറ്റയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. രണ്ടാമത്തെ സീറ്റിലേക്ക് സഖ്യകക്ഷിയായ യുപിപിഎൽ സ്ഥാനാർത്ഥി റിംഗ്വാര നർസാരിയെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post