കറാച്ചി: പാകിസ്ഥാനിൽ തട്ടിക്കൊണ്ട് പോകൽ ശ്രമത്തിനിടെ 18 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊന്നു. സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. തെരുവിൽ പരസ്യമായായിരുന്നു പെൺകുട്ടിയെ അക്രമികൾ വെടിവെച്ചത്.
സിന്ധിൽ ന്യൂനപക്ഷ സമുദായമായ ഹിന്ദു വിഭാഗത്തിൽ പെടുന്ന നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ മതതീവ്രവാദികളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നതെന്ന് ഫ്രൈഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. പലരും നിർബ്ബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കപ്പെടുകയാണ്.
2013 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ സിന്ധിൽ മാത്രം ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന 156 പെൺകുട്ടികൾ ഇത്തരത്തിൽ തട്ടിക്കൊണ്ട് പോകലിന് വിധേയരാക്കപ്പെടുകയോ നിർബ്ബന്ധിതമായി മതം മാറ്റപ്പെടുകയോ ചെയ്യപ്പെട്ടതായി പാകിസ്ഥാൻ സാമൂഹിക നീതി വകുപ്പിന്റെ കണക്കുകളിൽ പറയുന്നു. പാകിസ്ഥാനിലെ ആകെ ഹിന്ദു ജനസംഖ്യ 1.60 ശതമാനമാണെന്നും സിന്ധിൽ 6.51 ശതമാനമാണെന്നും കണക്കുകളിൽ പറയുന്നു. ഇതാണ് മതമൗലികവാദികൾ സിന്ധ് കേന്ദ്രീകരിച്ച ഇത്തരം സംഭവങ്ങൾക്ക് കൂടുതലായി നേതൃത്വം നൽകുന്നതെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post