ഭോപാൽ: വിഷം നൽകിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശ പ്രകാരമാണ് അധികൃതർ പ്രതിയുടെ വീട് ഇടിച്ചു നിരത്തിയത്. ഉസ്മാനിയും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്നായിരുന്നു 28 വയസ്സുകാരിയോട് കൊടും ക്രൂരത പ്രവർത്തിച്ചത്.
ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് പെൺകുട്ടി മരണപ്പെട്ടത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഷദബ് ഉസ്മാനിയുടെ വീട് ഇടിച്ചു നിരത്താൻ സർക്കാർ ഉത്തരവിട്ടത്.
കൊല്ലപ്പെട്ട പെൺകുട്ടിയുമായി ഉസ്മാനി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുമായി പുറത്ത് പോയ പ്രതി കൂട്ടാളികളെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മൂവരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതിനിടെ പെൺകുട്ടിയെ വിഷം കഴിപ്പിക്കുകയും ചെയ്തു.
പെൺകുട്ടി മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലാണ് എന്ന് പ്രചരിപ്പിച്ച ശേഷമാണ് പ്രതികൾ കടന്നു കളഞ്ഞത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ് വാടക വീട്ടിലാണ് ഷദബ് ഉസ്മാനിയുടെ കൂട്ടാളികൾ താമസിക്കുന്നത്.












