ഡൽഹി: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടിക്കാരായ പത്ത് പേരെ തീവെച്ച് കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബംഗാൾ ബിജെപി എംപിമാർ അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ബംഗാൾ സർക്കാരിന്റെ കണക്ക്. എന്നാൽ പത്ത് പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്. വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇതിന് പിന്നിലും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് എന്നാണ് ആരോപണം.
Discussion about this post