ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിൽ തടി ഗോഡൗണിന് തീപിടിച്ച് ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോർട്ട്സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തീ അണച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഗോഡൗണില്‍ നിന്നും സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നു. തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് അകപ്പെട്ടത്. എന്നാല്‍ ഇതിലൊരാള്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹം ബീഹാറിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post