ചെന്നൈ: ഡിഎംകെ നേതാക്കൾ ഉൾപ്പെട്ട വിരുദുനഗർ കൂട്ടബലാത്സംഗം തമിഴ്നാടിന് അപമാനമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മാസങ്ങളോളം പീഡനത്തിന് ഇരയായ ഇരുപത്തിരണ്ടുകാരിക്ക് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി പ്രക്ഷോഭം ശക്തമാക്കി.
നിർഭയ സംഭവം ഉണ്ടായപ്പോൾ അത്തരമൊരു സംഭവം തമിഴ്നാട്ടിൽ നടക്കില്ലെന്ന് നമ്മൾ പറഞ്ഞു. എന്നാൽ സമാനമായ സംഭവം വെല്ലൂരിൽ നടന്നു. വിരുദുനഗർ- വെല്ലൂർ സംഭവങ്ങളിൽ പ്രായപൂർത്തി ആകാത്തവരും പ്രതികളാണെന്ന് അണ്ണാമലൈ പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. തമിഴ്നാട്ടിൽ ഇന്ന് സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ല. പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. അവരുടെ കൈകൾ ഭരണകക്ഷി ബന്ധിച്ചിരിക്കുകയാണെന്നും അണ്ണാമലൈ വ്യക്തമാക്കി.
ഇരുപത്തിരണ്ട് വയസ്സുകാരിയായ പെൺകുട്ടിയെ എട്ട് പ്രതികൾ ചേർന്ന് മാസങ്ങളോളം പീഡിപ്പിച്ച സംഭവം വൻ വിവാദമായിരുന്നു. പീഡന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനങ്ങൾ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 4 പ്രതികൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായിരുന്നു.
Discussion about this post