റാഞ്ചി : ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. മൂന്ന് ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഝാര്‍ഖണ്ഡിലെ ലേത്ഹര് ജില്ലയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മണിക്ക് പോലീസ് സ്റ്റേഷന് പരിധിയിലെ വനമേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന.
പരിശോധനയ്ക്കിടെ മാവോയിസ്റ്റ് ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ പ്രതിരോധിക്കാനാകാതെ മാവോയിസ്റ്റ് ഭീകരര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. ഇതിന് ശേഷം നടത്തിയ തെരച്ചിലില്‍ ആണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
Discussion about this post