Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തെരുവിൽ അഴിഞ്ഞാടി സമരക്കാർ; നോക്കുകുത്തിയായി പൊലീസ്

by Brave India Desk
Mar 29, 2022, 09:22 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാരുടെ ജീവിതം ഗതികേടിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജനജീവിതം താറുമാറായി. ജനങ്ങളെ സമരക്കാർ പരസ്യമായി അക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാതെ നോക്കുകുത്തിയായി പൊലീസും നിലകൊണ്ടു.

കാസർകോട് കഴിഞ്ഞ ദിവസം രോഗിക്ക് ആശുപത്രിയിൽ സാധനങ്ങൾ എത്തിച്ച് മടങ്ങിയവരെ സമരക്കാർ മർദ്ദിച്ചു. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബൈക്കിൽ വരുമ്പോൾ പെർളടുക്കത്ത് വെച്ച് ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു.  തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

മലപ്പുറം തിരൂരിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഓട്ടോ തകർത്തു. കൊയിലാണ്ടിയിൽ കടതുറന്ന വ്യാപാരിയെ മർദിച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞു. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു.

കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ആക്രമണം, വാഹനങ്ങൾ തകർക്കൽ, കാറ്റഴിച്ചു വിടൽ, സ്ത്രീളും കുട്ടികളുമടക്കമുള്ളവരെ തടഞ്ഞ് തിരിച്ചയക്കൽ, തടയില്ലെന്ന് പറഞ്ഞിട്ടും റോഡുകൾ സ്തംഭിപ്പിക്കൽ എന്നിങ്ങനെ ജനങ്ങളെ ആകാവുന്ന രീതിയിലെല്ലാം സമരക്കാർ ബുദ്ധിമുട്ടിച്ചു. കോഴിക്കോട് മാവൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികൾക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷിബിജിത്തിൻറെ ഓട്ടോ സമരക്കാർ ആക്രമിച്ചു.

കോഴിക്കോട് വോളിബോൾ മത്സരത്തിനെത്തിയ റഫറിയെ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തി വഴിതടഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയ ബിജെപി പ്രവർത്തകരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.

തിരുവനന്തപുരം പേട്ടയിൽ കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞു. മജിസ്ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജിയുടെ വാഹനം പോലീസ് വഴിതിരിച്ചു വിട്ടു. ഇതേ തുടർന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ടുവിളിപ്പിച്ച് മജിസ്ട്രേറ്റ് വിശദീകരണം തേടി.

എറണാകുളം കാലടിയിൽ സമരക്കാർ സ്ഥാപനം അടപ്പിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന വ്യാപാര സ്ഥാപനത്തിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധമുണ്ടായി. മഞ്ചേരിയിൽ സമരാനുകൂലകൾ വാഹനങ്ങൾ തടഞ്ഞു. കാഞ്ഞങ്ങാട് സമരാനുകൂലികൾ 13 ട്രക്കുകൾ തടഞ്ഞിട്ടു. കണ്ണൂർ പഴയങ്ങാടിയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് മുക്കത്ത് പൊലീസ് സംരക്ഷണത്തോടെ തുറന്ന പെട്രോൾ പമ്പ് സമരക്കാർ അടപ്പിച്ചു.

അതേസമയം എറണാകുളത്തും തിരുവനന്തപുരത്തും ലുലു മാൾ സുഗമമായി തുറന്ന് പ്രവർത്തിച്ചു. ഇവിടങ്ങളിലേക്ക് സമരക്കാർ ഒന്ന് എത്തി നോക്കുക പോലും ചെയ്തില്ല.

Tags: national strikekerala
Share16
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies