ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. വിശ്വാസ വോട്ടെടുപ്പിന് മുൻപേ ഇമ്രാൻ ഖാൻ സർക്കാരിലെ സഖ്യകക്ഷിയായ എം ക്യു എം പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് പ്രതിപക്ഷത്തിനൊപ്പം ചേർന്നു. ഇതോടെ സർക്കാരിന് തത്വത്തിൽ ഭൂരിപക്ഷം നഷ്ടമായി.
നിലവിൽ പാകിസ്ഥാനിൽ 175 എം പിമാരുടെ പിന്തുണയുമായി പ്രതിപക്ഷ സഖ്യത്തിനാണ് ഭൂരിപക്ഷം. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷവുമായി എം ക്യു എം പി ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം പിപിപി ഇന്ന് വൈകുന്നേരം 4.00 ന് ആക്കിയിട്ടുണ്ട്.
മുഖ്യ സഖ്യകക്ഷി കൂടി പ്രതിപക്ഷ നിരയിൽ അണിനിരന്നതോടെ ഇമ്രാൻ ഖാൻ സർക്കാരിന് പുറത്ത് പോകേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവിൽ കേവല ഭൂരിപക്ഷമായ 172 തികയ്ക്കാൻ ഇമ്രാൻ ഖാന് കഴിയില്ല എന്നത് വ്യക്തമാണ്.
Discussion about this post