ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോളജ് അധ്യാപകന് അടക്കം 17 പേര് അറസ്റ്റിലായിട്ടുണ്ട്. അതെസമയം പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി. പ്രത്യേക ദൗത്യ സേനയ്ക്കാണ് കേസിന്റെ അന്വേഷണചുമതല നല്‍കിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍ 500 രൂപയ്ക്കാണ് വിറ്റത്. 316ഇഡി, 316 ഇഐ സീരീസിലെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.
Discussion about this post