ആലപ്പുഴ: സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെ ന്യായീകരിക്കാൻ ശാസ്ത്രത്തെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാൻ. ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത് എന്നാണ് മന്ത്രിയുടെ ചോദ്യം.
‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്? ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം?’. സിൽവർ ലൈൻ വിഷയത്തിൽ മന്ത്രി ചോദിച്ചു.
40 വർഷം മുൻപ് വിദേശത്ത് പോയപ്പോൾ അവിടെ വലിയ മാളുകളുടെ ഉള്ളിൽ ട്രെയിൻ വന്നു നിൽക്കുകയും ആളുകൾ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റർ വേഗമായിരുന്നു. മന്ത്രി പറഞ്ഞു.
മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യവെയായിരുന്നു മന്ത്രിയുടെ പരാമർശം.












