ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 913 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 715 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെയെത്തുന്നത്.
ഇന്നലെ 81 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 4,30,29,044 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 13,000ത്തില്‍ താഴെ സജീവ കേസുകള്‍ മാത്രമാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. 0.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം തന്നെയാണ് ഇപ്പോഴും മുന്നില്‍. സംസ്ഥാനത്ത് ഇന്നലെ 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2502 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 68,130 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
Discussion about this post