കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷം. മഹീന്ദ രജപക്സ സർക്കാരിലെ 40 എം.പിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടുന്നു.
പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശ്രീലങ്കയുടെ മുഖ്യ ബാങ്കായ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണര്‍ അജിത് നിര്‍വാദ് കബ്രാല്‍ തിങ്കളാഴ്ച രാജിവെച്ചിരുന്നു. സർക്കാരിന്റെ സമസ്ത ശ്രമങ്ങളും പരാജയപ്പെടുന്ന കാഴ്ചയാണ് ശ്രീലങ്കയിൽ കാണാൻ സാധിക്കുന്നത്.
അതിനിടെ സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ആഹ്വാനം പ്രതിപക്ഷം തള്ളി. പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവെച്ചിരുന്നു. ഇതില്‍ ഗോതാബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്‌സെയും ഉള്‍പ്പെടുന്നു.
Discussion about this post