ഹൈദരാബാദ്: ക്ഷേത്രത്തിൽ മോഷണം നടത്താൻ തുരന്ന ദ്വാരത്തിൽ കള്ളൻ കുടുങ്ങി. കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ ചുമരിലെ ദ്വാരത്തിനുള്ളില്‍ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ദ്വാരത്തില്‍ കുടുങ്ങി പുറത്തേക്ക് വരാന്‍ കഴിയാതിരുന്നതോടെ മോഷ്ടാവ് തന്നെയാണ് രക്ഷിക്കാന്‍ ആളുകളെ വിളിച്ചുകൂട്ടിയത്.
തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തിയശേഷം പോലീസിന് കൈമാറി. പാപ്പാ റാവു(30) എന്നയാളാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ജാമി യെല്ലമ്മ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ പിടിയിലായത്. ക്ഷേത്രത്തിന്റെ ചുമര്‍ തുരന്ന് ദ്വാരമുണ്ടാക്കിയാണ് പ്രതി അകത്തുകയറിയത്.
അകത്തു കടന്ന കള്ളൻ വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. എന്നാല്‍ മോഷണമുതലുമായി പുറത്തിറങ്ങുന്നതിനിടെ കിട്ടിയത് എട്ടിന്റെ പണിയാണ്. അകത്തുകയറിയ അതേ ദ്വാരത്തിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചത്. പക്ഷേ, ശരീരത്തിന്റെ പകുതി ഭാഗം പുറത്തെത്തിയതിന് പിന്നാലെ ദ്വാരത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
പുറത്തിറങ്ങാന്‍ പലതവണ ശ്രമിച്ചെങ്കിലും ഇതൊന്നും ഫലംകണ്ടില്ല. തുടര്‍ന്ന് മോഷ്ടാവ് തന്നെ കരഞ്ഞ് ബഹളംവെച്ച് ആളുകളെ വിളിച്ചുകൂട്ടി രക്ഷിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
https://twitter.com/major_madhan/status/1511597280914132995?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1511597280914132995%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fcrime%2Fnews%2Fman-gets-stuck-in-hole-he-drilled-to-steal-ornaments-video-from-srikakulam-goes-viral-1.7410549
Discussion about this post